ന്യൂഡൽഹി:കേരളത്തിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഉപകരാറുകളിലെ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും പുറത്തുവന്ന സാഹചര്യത്തിൽ, പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.) വിഷയത്തിൽ സി.എ.ജി. ഓഡിറ്റിംഗ് നടത്താൻ ശുപാർശ ചെയ്തു. ......
ന്യൂഡൽഹി: ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും തിരിച്ചറിയലിന് മാത്രമുള്ളതാണെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സുപ്രീംകോടതി ശരിവെച്ചു. ആധാർ നിയമത്തിലെ ഒമ്പതാം വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി:സ്വത്ത് തർക്ക കേസുമായി ബന്ധപ്പെട്ട് ചില അഭിഭാഷകർ വ്യാജ ഒത്തുതീർപ്പ് കരാർ ഉണ്ടാക്കിയെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് (ബിസിഐ) നിർദ്ദേശം നൽകി.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ......
ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരെ മറ്റു കേസുകളിൽ പ്രതികളല്ലെങ്കിൽ ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തടവുകാരെ ജയിലിൽ പാർപ്പിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളെ, ശിക്ഷാ കാലാവധി പൂർത്തിയാക്കിയശേഷം ജയിൽമോചിതനാക്കാൻ സെന്റൻസ് റിവ്യൂ ബോർഡിന് അപേക്ഷ നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി തള്ളി. ......
ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇരുപതു പേരിൽ ഇന്ത്യയിൽ നിന്നും രണ്ടുപേർ. ഗൗതം അദാനിയും മുകേഷ് അംബാനിയുമാണ് ബ്ലൂംബെർഗ് പട്ടികയിലെ ഇന്ത്യക്കാർ. ഇന്ത്യയിലെ സമ്പന്ന വ്യവസായി മുകേഷ് അംബാനി 99.5 ബില്യൺ ഡോളർ ആസ്തിയുമായി 18-ാം സ്ഥാനത്തുണ്ട്. ......
മദ്യപിച്ചെത്തിയ താലൂക്ക് സപ്ലൈ ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. കോതമംഗലം ഇരമല്ലൂരിലാണ് സംഭവം.......
വോട്ടർപ്പട്ടിക ക്രമക്കേട് സംബന്ധിച്ച് ഗുരുതരമായ ആരോപണം ഉയരുന്നതിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ഇന്നു രാവിലെ ഒമ്പതരയോടെയാണ് സുരേഷ് ഗോപി തൃശ്ശൂരിലെത്തുക. ......
രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് തുടങ്ങിവെച്ച പ്രക്ഷോഭം ശക്തമാകുന്നു. വോട്ടുകൊളളയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ......
കോഴിക്കോട്: ഫുട്ബോളില്‍ നല്കുന്ന ഓരോ തട്ടും ലഹരിക്കെതിരായ പോരാട്ടമായി മാറണമെന്ന് കോഴിക്കോട് സൗത്ത് എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സൂപ്പര്‍ ലീഗ് കേരളയിലെ ടീമായ കാലിക്കറ്റ് എഫ്സി ലഹരിക്കെതിരായി നടത്തുന്ന വാഹനയാത്രയായ പ്ലെഡ്ജ് ഓണ്‍ വീല്‍സിന് ദേവഗിരി കോളേജില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ മുപ്പതോളം സ്കൂളുകളെയും കോളേജുകളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പ്രചാരണപരിപാടിയ്ക്ക് ഈ മാസം അഞ്ചിന് വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് തുടക്കം കുറിച്ചത്.
കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി ഷാജേഷ് കുമാര്‍ കെ, ദേവഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ......